X

യുപി തെരഞ്ഞെടുപ്പ്: മഹാസഖ്യം 24 മണിക്കൂറിനകം?

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മോഡലില്‍ മതേതര കക്ഷികള്‍ കൈകോര്‍ക്കുന്നു. തെരഞ്ഞെടുപ്പ് വിഞ്ജാപനം അടുത്തിരിക്കെ കോണ്‍ഗ്രസ്, എസ്.പി, ആര്‍എല്‍ഡി കക്ഷികള്‍ സഖ്യം രൂപീകരിക്കുമെന്നതുമായി ബന്ധപ്പെട്ട് ഏകദേശ ധാരണയിലെത്തിയെന്നാണ് സൂചന.

ഇപ്പോള്‍ ഡല്‍ഹിയിലുള്ള മുലായം സിങ് യാദവ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ സഖ്യം പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സീറ്റുകളുടെ എണ്ണം സംബന്ധിച്ചുള്ള ധാരണ കൂടിയായാല്‍ സഖ്യം രൂപപ്പെടും. 100 സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് മാറ്റിവെച്ചുള്ള ധാരണയാണ് എസ്പി ആഗ്രഹിക്കുന്നത്. ഇപ്പോള്‍ 28 സീറ്റുകളുള്ള കോണ്‍ഗ്രസ് 78 സീറ്റുകളിലും നിലവില്‍ ഒമ്പത് സീറ്റുകളുള്ള ആര്‍എല്‍ഡി 22 സീറ്റുകളിലും മത്സരിക്കും.

എന്നാല്‍ ചുരുങ്ങിയത് 90 സീറ്റുകളെങ്കിലും വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഉപമുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതായി ന്യൂസ്18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

chandrika: