X

റോഹിങ്ക്യന്‍ ജനതക്ക് യൂത്ത്‌ലീഗ് ഐക്യദാര്‍ഢ്യം ഇന്ന് കോഴിക്കോട്ട്

കോഴിക്കോട് : മ്യാന്‍മറിലെ റോഹിങ്ക്യന്‍ ജനതക്ക് നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങ ള്‍ക്കെതിരെ ആട്ടിയോടിക്കപ്പെട്ട ജനവിഭാഗത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന റാലിയും യുവജന സംഗമവും ഇന്ന് കോഴിക്കോട്ട് നടക്കും. റാലി വൈകീട്ട് 3 മണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച് മാവൂര്‍ റോഡ് വഴി മുതലക്കുളം മൈതാനിയില്‍ സമാപിക്കും.

തുടര്‍ന്ന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന യുവജന സംഗമം മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. മുസ്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. ഐക്യദാര്‍ഢ്യ റാലിയിലും സംഗമത്തിലും പങ്കാളികളാകാന്‍ മനുഷ്യാവകാശത്തില്‍ വിശ്വസിക്കുന്ന മുഴുവനാളുകളോടും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അഭ്യര്‍ത്ഥിച്ചു.

  • റാലിക്ക് എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് ക്രമീകരണം

റാലിക്ക് എത്തിച്ചേരുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെ സ്റ്റേഡിയം പരിസരത്ത് ഇറക്കി (കോറണേഷന്‍ തിയറ്ററിന്റെ ഭാഗം) മാനാഞ്ചിറ, സി.എച്ച് ഓവര്‍ബ്രിഡ്ജ് വഴി ബീച്ചില്‍ പ്രവേശിച്ച് സൗകര്യപ്രദമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി തന്നെ വാഹനങ്ങള്‍ സ്റ്റേഡിയം പരിസരത്ത് എത്തി പ്രവര്‍ത്തകരെ ഇറക്കേണ്ടതാണെന്നും വാഹന ഗതാഗതത്തിന് തടസമുണ്ടാകാത്ത രീതിയില്‍ റാലിയില്‍ അണിനിരക്കണമെന്നും പി.കെ ഫിറോസ് അഭ്യര്‍ത്ഥിച്ചു

chandrika: