X

മണിപ്പൂര്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, ആക്രമങ്ങളില്‍ രണ്ട് പേര്‍ മരണപ്പെട്ടു

മണിപ്പൂരില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ ആക്രമത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. രണ്ട് ആക്രമങ്ങളും വ്യത്യസ്തമായ സ്ഥലങ്ങളിലാണ് നടന്നത്. ആദ്യത്തേത് തൗബലിലും രണ്ടാമത്തേത് സേനാപതിയിലുമാണ് നടന്നത്.

മണിപ്പൂരിലെ അവസാനഘട്ട വോട്ടെടുപ്പില്‍ 28.19 ശതമാനം പോളിങാണ് രാവിലെ 11 വരെ രേഖപ്പെടുത്തിയത്. 6 ജില്ലകളിലെ 22 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിലെ 12 പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള റീ പോളിങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. വോട്ടിങ്ങ് യന്ത്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കാരണം. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 78.03 ശതമാനം പോളിങായിരുന്നു രേഖപ്പെടുത്തിയത്.

web desk 3: