X

‘തെറ്റുകള്‍ മാപ്പാക്കണം…’; തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ഏത്തമിട്ട് ബി.ജെ.പി എംഎല്‍എ

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് റാലിക്കിടെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ച് ഏത്തമിട്ട് മാപ്പ് പറഞ്ഞ് ബി.ജെ.പി എം.എല്‍.എ. റോബര്‍ട്‌സ്ഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഭൂപേഷ് ചൗബെയാണ് കസേരയില്‍ എഴുന്നേറ്റ് നിന്ന് ഏത്തമിട്ട് വോട്ടര്‍മാരോട് ക്ഷമാപണം നടത്തിയത്. യൂപിയിലെ സോന്‍ഭദ്രയിലാണ് സംഭവം നടന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ തന്റെ ഭരണകാലത്ത് നടന്ന തെറ്റുകള്‍ മാപ്പാക്കണം എന്ന് പറഞ്ഞുകൊണ്ടാണ് എംഎല്‍എ ഏത്തമിടല്‍ ആരംഭിച്ചത്. എംഎല്‍എ ഏത്തമിടുന്ന വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാവരും അനുഗ്രഹങ്ങള്‍ നല്‍കി വിജയിപ്പിച്ചതുപോലെ ഈ തെരഞ്ഞെടുപ്പിലും ബിജെപിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

web desk 3: