X

ബിപിന്‍ റാവത്തിന് ആദരവുമായി പാര്‍ലമെന്റ്; വിശദീകരണവുമായി പ്രതിരോധമന്ത്രി

പാര്‍ലമെന്റില്‍ കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് ആദരം അര്‍പ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് 13 പേരുടെ മരണത്തിനിരയാക്കിയ അപകടത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കി.

ബിപിന്‍ റാവത്തിന്റെ അന്ത്യകര്‍മങ്ങള്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കുമെന്ന് രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു. സൈനികതലത്തില്‍ സംയുക്ത സേനാ, അപകടത്തിന്റെ കാരണം മനസിലാക്കാന്‍ അന്വേഷണം തുടരുകയാണെന്നും രാജ്‌നാഥ് സിംഗ് സഭയില്‍ പറഞ്ഞു.

ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും. 14 പേരുടെ ജീവന്‍ നഷ്ടമായ ഹെലികോപ്ടര്‍ ദുരന്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ബ്ലാക് ബോക്‌സ് കണ്ടെത്തുന്നത് ഇന്നലെയുണ്ടായ അപകടത്തിന് പിന്നാലെ നടന്ന നീണ്ട തിരച്ചിലിന് ശേഷമാണ്. അപകടകാരണം സ്ഥിരീകരിക്കാനാകുക ബ്ലാക്‌ബോക്‌സിന്റെ വിശദമായ പരിശോധന നടത്തിയ ശേഷം മാത്രമാകും.

അതേസമയം, ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് ദുരന്തത്തില്‍ രക്ഷപ്പെട്ടത്. വരുണ്‍ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സേന നല്‍കുന്ന വിശദീകരണം. അദ്ദേഹത്തിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

web desk 3: