X

ഫേസ്ബുക്കില്‍ കമന്റിട്ടതിന് മധ്യവയസ്‌കനെ അക്രമിച്ച കേസ്; 2 സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ഇടുക്കി: ഫേസ്ബുക്കില്‍ കമന്റിട്ടതിന് കരിമണ്ണൂരില്‍ മധ്യവയസ്‌കന് സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവരുടെ ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകരായ സോണി, അനന്തു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ അറസ്റ്റില്‍ ആവാന്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഫേസ്ബുക്കില്‍ കമന്റിട്ടതിന് ജോസഫിന്റെ കൈകാലുകള്‍ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചൊടിച്ചിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

web desk 3: