X

പാര്‍ലമെന്റിലെ പ്രസംഗത്തില്‍ രാഹുലിന് നന്ദിയറിയിച്ച് എം.കെ സ്റ്റാലിന്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വെച്ച് കേന്ദ്രഭരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിനും  തമിഴ്‌നാടിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശനത്തിനുമാണ് സ്റ്റാലിന്‍ നന്ദി രേഖപ്പെടുത്തിയത്. ട്വിറ്റന്‍ വഴിയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

‘ഇന്ത്യന്‍ ഭരണഘടനയുടെ ആശയം ഊന്നിപ്പറഞ്ഞുകൊണ്ട് നടത്തിയ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു’, എന്നാണ് അദ്ദേഹം ട്വിറ്റ് ചെയ്തത്.
തമിഴ്‌നാട്ടുകാര്‍ മുന്നോട്ടുവെക്കുന്ന, സ്വാഭിമാനത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള രാഷ്ട്രീയ സാംസ്‌കാരിക കാഴ്ചപ്പാടുകളെ പറ്റിയാണ് രാഹുല്‍ സംസാരിച്ചെന്നും, സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തെ വ്രണപ്പെടുത്തുന്നതിനെ പറ്റി രാഹുല്‍ വിമര്‍ശനമുന്നയിച്ചത്. രാജപാരമ്പര്യത്തിന് പിന്നാലെ പോകുന്നതിനെ കുറിച്ചും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

web desk 3: