X

കല്ലിടല്‍ നിര്‍ത്തേണ്ടിവന്ന സര്‍ക്കാരിന് കെറെയിലും നിര്‍ത്തേണ്ടി വരും: കെ.കെ രമ

ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തേണ്ടിവന്ന സര്‍ക്കാരിന് ഭാവിയില്‍ കെറെയിലും
നിര്‍ത്തേണ്ടി വരുമെന്ന് കെ.കെ രമ എംഎല്‍എ. കെ റെയില്‍ കല്ലിടല്‍ അവസാനിപ്പിച്ചുകൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവിന് പിന്നാലെയാണ് രമയുടെ പ്രതികരണം.

അതേസമയം, സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ട വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. കല്ലിടല്‍ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം ചെവിക്കൊള്ളാതിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ ബോധോദയം ഉണ്ടായിരിക്കുകയാണ്. സര്‍ക്കാര്‍ ജനങ്ങളോട് തെറ്റ് സമ്മതിക്കണമെന്നും നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിരിക്കുന്ന മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

web desk 3: