X

ഹരജി തള്ളി; മന്ത്രി ശിവന്‍കുട്ടിയടക്കം 6 പേര്‍ കോടതിയില്‍ ഹാജരകണം

നിയമസഭ കയ്യാങ്കളി കേസില്‍ തിരിച്ചടി. മന്ത്രി ശിവന്‍കുട്ടി അടക്കം 6 പ്രതികളുടെ വിടുതല്‍ ഹരജി കോടതി തള്ളി.തിരുവന്തപുരം ചീഫ് ജുഡിഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്.പ്രതികള്‍ നവംബര്‍ 22ന് ഹാജരാവണമെന്ന് കോടതി ഉത്തരവിട്ടു.നിയമസഭയിലെ കൈയാങ്കളിയുമായി ബഡപ്പെട്ട നല്‍കിയ ദ്യശങ്ങള്‍ കെട്ടിചമച്ചു എന്നായിരുന്നു പ്രതികള്‍ ഹരജിയില്‍ പറഞ്ഞത്‌.എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു.

മുന്‍മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ മുന്‍ എംഎല്‍എമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവന്‍, കെ.അജിത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

2015 മാര്‍ച്ച് 13നായിരുന്നു ധനമന്ത്രിയായിരുന്ന കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചത്. കെ.എം മാണിയെ സഭയ്ക്ക് അകത്തും പുറത്തും തടയാന്‍ ഇടതുപക്ഷം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കെ.എം മാണി നിയമസഭയിലെത്തിയതോടെ അപൂര്‍വമായ സംഭവങ്ങള്‍ക്കാണ് നിയമസഭ സാക്ഷിയായത്. സി.പി.എം എം.എല്‍.എമാര്‍ നിയമസഭ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായാണ് വിലയിരുത്തുന്നത്.

web desk 3: