X
    Categories: indiaNews

ബ്രഹ്മപുത്രയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം: വീഡിയോ

അസമിലെ ജോർഹത്തിൽ ബ്രഹ്മപുത്ര നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. ഇരു ബോട്ടുകളിലുമായി നൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

50 പേരെ കാണാതായതായും നാൽപതോളം പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എതിർദിശയിൽ വന്ന ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 

ഇന്നു വൈകുന്നേരത്തോടെയാണ് അപകടം സംഭവിക്കുന്നത്.അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബോട്ടിൽ ബൈക്കുകളും കാറുകളും കൂടാതെ യാത്രക്കാരുടെ ലഗേജുകളും ഉള്ളതായാണ് റിപ്പോർട്ടുകൾ. സംസ്ഥാന ദേശീയ ദുരന്തനിവാരണ സേനകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു

web desk 3: