X

പട്ടാമ്പിയിലെ കോളേജില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡി ജെ പാര്‍ട്ടി നടത്തി; കേസെടുത്ത് പൊലീസ്‌

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പാലക്കാട് പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍. 500 ലേറെ വിദ്യാര്‍ത്ഥികളാണ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയുടെ ഭാഗമായത്. ഡിജെ പാര്‍ട്ടി നടന്നത് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തിലാണ്.

പരിപാടികള്‍ക്ക് അമ്പതിലേറെ പേര്‍ പങ്കെടുക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പരിപാടി നടന്നത്.അതേസമയം, നൂറ് പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുവാദം നല്‍കിയതെന്നും അധ്യാപകരുടെ നേത്യത്ത്വതില്‍ പരിപാടി നിര്‍ത്തിച്ചെന്നും കോളേജ് പ്രിന്‍സിപ്പാള്‍ സുനില്‍ ജോണ്‍ പറഞ്ഞു.  കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും രാവിലെ തുടങ്ങിയ പരിപാടി ഉച്ചയോടെ അവസാനിച്ചെന്നുമാണ് പ്രിന്‍സിപ്പാളിന്റെ പ്രതികരണം.

നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതിന് .പ്രിന്‍സിപ്പാള്‍, അധ്യാപകര്‍ ,വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ പട്ടാമ്പി പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. 31ന് മുകളിലാണ് പാലക്കാട് ജില്ലയിലെ ടിപിആര്‍.

web desk 3: