X

യു.പിയില്‍ പൂജ ശുക്ല പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥി

യു.പിയില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി ലക്‌നോ നോര്‍ത്തിലെ എസ്.പി പ്രതിനിധി പൂജാ ശുക്ല. 25കാരിയായ പൂജക്ക് അപ്രതീക്ഷിതമായാണ് മത്സരിക്കാന്‍ അവസരം കൈവന്നത്. യോഗി ആദിത്യനാഥിനെതിരായ കരിങ്കൊടി പ്രതിഷേധത്തിലൂടെയാണ് പുജ വാര്‍ത്തകളില്‍ ഇടം നേടിയത്. 2017 ജൂണ്‍. ലക്‌നോ യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദി സ്വരാജ് ദിവസ് ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിക്കാന്‍ നിശ്ചയിച്ച് ഏതാനും വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി റോഡില്‍ നിലയുറപ്പിച്ചു. പുജാ ശുക്ലയടക്കം 10ഓളം വിദ്യാര്‍ത്ഥികള്‍ നടുറോഡില്‍ കുത്തിയിരുന്ന് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞു. പൊലീസ് ഇടപെട്ട് ഇവരെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ പൂജയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആദിത്യനാഥിനെ കരിങ്കൊടി കാട്ടി. തീര്‍ത്തും ജനാധിപത്യപരമായ പ്രതിഷേധം അവിടം കൊണ്ട് അവസാനിച്ചു. വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയി.
യാത്ര തുടര്‍ന്ന മുഖ്യമന്ത്രി ചടങ്കില്‍ പങ്കെടുത്ത് മടങ്ങുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം പൂജയടക്കം പ്രതിഷേധത്തിന് മുന്നില്‍ നിന്ന വിദ്യാര്‍ത്ഥികളെ പൊലീസ് തിരഞ്ഞുപിടിച്ച് വീട്ടിലെത്തി അറസ്റ്റു ചെയ്ത് ജയിലിലാക്കി.
20 ദിവസത്തിനു ശേഷം ജാമ്യം. പുറത്തിറങ്ങിയ പൂജാ ശുക്ല നേരെയെത്തിയത് മുലായംസിങ്‌ യാദവിനെ കാണാന്‍. അപ്പോഴേക്കും ബി.ജെ.പിക്കെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ മുഖചിത്രമായി പുജാ ശുക്ല മാറിയിരുന്നു.

web desk 3: