X

സോണിയ ഗാന്ധിക്ക് പിന്തുണയുമായി മുസ്‌ലിംലീഗ്; ഐക്യദാര്‍ഢ്യം അറിയിച്ച് സാദിഖലിതങ്ങള്‍ കത്തെഴുതി

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സോണിയാ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കത്തെഴുതി. വിലക്കയറ്റംകൊണ്ടും പണപ്പെരുപ്പംകൊണ്ടും തൊഴിലില്ലായ്മ കൊണ്ടും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഇത്തരമൊരുഘട്ടത്തില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ എടുക്കേണ്ട നിലപാട് ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതാകണം. എന്നാല്‍ അത്തരമൊരു സമീപനം എടുക്കുന്നില്ലെന്ന് മാത്രമല്ല, പ്രതിഷേധിക്കുന്നവരെ ഒതുക്കാനാണ് ബി.ജെ.പി ഭരണകൂടം ശ്രമിക്കുന്നതെന്ന് തങ്ങള്‍ പറഞ്ഞു.

സോണിയ ഗാന്ധിയെയും രാഹൂല്‍ ഗാന്ധിയെയും വേട്ടയാടുകയും പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. സ്വാതന്ത്ര്യം നേടി ഏഴരപതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ ഏകാധിപത്യ പ്രവണതകളോട് സമരം ചെയ്യേണ്ട സ്ഥിതിയാണ് ഇന്ത്യയില്‍. ഇന്ത്യന്‍ ജനത 75 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാരില്‍ നിന്നും പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യത്തില്‍ പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അവകാശവും ഉള്‍പ്പെടുമെന്ന് ബി.ജെ.പി സര്‍ക്കാരിനോട് ഓര്‍മപ്പെടുത്തേണ്ടി വരികയാണ്. സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള കേവലം ഒരു ദിനം മാത്രമല്ലെന്നും രാജ്യത്തെ ഓരോ പൗരനും ഓരോ ദിവസവും അനുഭവിക്കാന്‍ കഴിയേണ്ടതാണെന്ന് ഭരണകൂടം മനസ്സിലാക്കണം.- സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

web desk 3: