X
    Categories: keralaNews

എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ; ഇന്നും നാളെയും എം.എസ്.എഫ് ഫണ്ട് ശേഖരണം

കോഴിക്കോട്: മുസ്്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ പ്രവര്‍ത്തന ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഇന്നും നാളെയുമായി രംഗത്തിറങ്ങും. ഇന്ന് ശാഖ തലങ്ങളിലും നാളെ ക്യാമ്പസ് തലങ്ങളിലുമാണ് ഫണ്ട് ശേഖരണം.

ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികളുടെയും അതത് കമ്മിറ്റികളുടെ നിരീക്ഷകന്മാരുടെയും ചുമതലയാണ്. ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ മുഴുവന്‍ എം.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും കീഴ്ഘടകങ്ങളിലെക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കൈമാറണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആവശ്യപ്പെട്ടു.

Chandrika Web: