X

പ്രവേശന പരീക്ഷകള്‍ ഒരേ ദിവസം വിദ്യാര്‍ഥികള്‍ പ്രയാസത്തില്‍

കണ്ണൂര്‍: പ്രവേശന പരീക്ഷകള്‍ ഒരേ ദിവസമായത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി. ഹൈദരാബാദ്, പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശന പരീക്ഷ ഒരേ ദിവസമാണ്. സെപ്തംബര്‍ 3, 4 തിയ്യതികളിലാണ് രണ്ട് സര്‍വകലാശാലകളിലെയും പ്രവേശന പരീക്ഷ തിയ്യതി പ്രഖ്യാപിച്ചിട്ടുള്ളത്.

ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഈ രണ്ട് പരീക്ഷകളും എഴുതേണ്ടവരാണ്. പലര്‍ക്കും എത്തിപ്പെടാന്‍ സാധിക്കാത്ത ദൂരത്തിലാണ് പരീക്ഷാ കേന്ദ്രം ലഭിച്ചിട്ടുള്ളത്. ഇതിനാല്‍ തന്നെ രണ്ട് പരീക്ഷകളും എഴുതാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ ഉണ്ടാവണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പരീക്ഷാ തീയ്യതി പുന:ക്രമീകരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എം.പിമാര്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നല്‍കി.

web desk 3: