X

വിഴിഞ്ഞം സംഘര്‍ഷം : റിപ്പോര്‍ട്ട് തേടി എന്‍ ഐ എ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം പൊലീസിനോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം.സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആര്‍ നിശാന്തിനിയെ സെപ്ഷല്‍ ഓഫീസറാക്കി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.

വിഴിഞ്ഞം പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അവധി റദ്ദാക്കി തിരിച്ചെത്താന്‍ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.വിഴിഞ്ഞം ആക്രണവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് തിരുവനന്തപുരം ഡിസിപി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാരെ ഉള്‍പ്പെടുത്തി മറ്റൊരു സംഘവും രൂപീകരിച്ചു.

 

web desk 3: