X

നെയ്യാറ്റിൻകര പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം; പ്രതികൾ രക്ഷപ്പെട്ടു

തിരുവനന്തപുരം നെയ്യാറ്റിന്‍കര ആര്യന്‍കോട് പോലീസ് സ്റ്റേഷന്‍ നേരെ പെട്രോള്‍ ബോംബാക്രമണം. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച് സ്റ്റേഷന്‍ ഉള്ളിലേക്ക് എറിയുകയായിരുന്നു.സ്റ്റേഷനു മുന്‍പില്‍ നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ രണ്ട് അംഗ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറയുന്നു. എന്നാല്‍ അക്രമത്തിന് പിന്നിലെ പ്രകോപനം വ്യക്തമല്ല.

സംസ്ഥാനത്ത് ഗുണ്ടകള്‍ വിലസി നടക്കുകയാണെന്ന വിമര്‍ശനം വ്യാപകമായിരിക്കയാണ് ക്രമസമാധാനപാലനം ചോദ്യം ചെയ്തുകൊണ്ടുള്ള ഈ സംഭവം.

web desk 3: