X

കോവിഡില്‍ ആശ്വാസം

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,386 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തലേ ദിവസത്തേക്കാള്‍ മൂന്നു ശതമാനം കുറവാണിത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ 4,16,30,885 ആയി. 1733 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 1063 മരണങ്ങളും കേരളത്തില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് പുതുതായി കൂട്ടിച്ചേര്‍ത്തതാണ്. ഇതുവരെ 4,97,975 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 11.6ല്‍ നിന്നും 9.26 ശതമാനമായി കുറഞ്ഞു. സജീവ കോവിഡ് കേസുകള്‍ 1,21,456 ആയി കുറഞ്ഞപ്പോള്‍ കോവിഡ് മുക്തി നിരക്ക് 94.60 ആയി വര്‍ധിച്ചു.

web desk 3: