X

ഇന്ന് പേവിഷദിനം;തെരുവ്‌നായ ശല്യം കേരളം നേരിടുന്ന വലിയ സാമൂഹ്യപ്രശ്‌നം

സെപ്റ്റംബര്‍ 28നാണ് ആഗോളതലത്തില്‍ പേവിഷദിനമായി ആചരിച്ചുവരുന്നത്. പേവിഷത്തിനെതിരെയുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ലൂയിസ് പാസ്റ്ററുടെ ജന്മദിനം.
ഗ്ലോബല്‍ അലയന്‍സ് ഫോര്‍ റാബീസ് കണ്‍ട്രോള്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ ദിനാചരണം. പേവിഷബാധക്കെതിരെ ശക്തമായ പൊതുജന ബോധവല്‍ക്കരണമാണ് ഈദിനാചരണം ലക്ഷ്യമിടുന്നത്. പേവിഷബാധമൂലം ആയിരങ്ങള്‍ മരണപ്പെടുന്ന സാഹചര്യത്തിലാണ് നൂറ്റാണ്ടിനുമുമ്പ് ലൂയിസ് പാസ്റ്റര്‍ നിരന്തര നിരീക്ഷണ പരീക്ഷണത്തിലൂടെ ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടുപിടിച്ച് വിജയിപ്പിച്ചത്. കേരളം നേരിടുന്ന ഏറ്റവും സാമുഹ്യ പ്രശ്‌നങ്ങളില്‍ ഒന്നായി തെരുവ്‌നായ ശല്യം വളര്‍ന്നുകഴിഞ്ഞു. നായ കടിച്ചാല്‍ വാക്‌സിന്‍ എടുത്താല്‍ മതിയെന്നു പറയാമെങ്കിലും ഇരകളാകുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പലതാണ്. പേവിഷ ബാധയെ ചെറുക്കാന്‍ എടുക്കുന്ന ആന്റിറാബീസ് വാക്‌സിന്‍ ചിലരിലുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളാണ് മറ്റൊരു പ്രശ്‌നം.

കേരളത്തില്‍ പ്രതിവര്‍ഷംശരാശരി 60 പേരെങ്കിലും പേവിഷബാധയേറ്റു മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനാല്‍ 99 ശതമാനവും തെരുവ്‌നായയുടെ ആക്രണത്തിന് ഇരയാകുന്നവരാണ്.കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പേവിഷബാധമൂലം 42 പേര്‍ മരണപ്പെട്ടതായിട്ടാണ് ഔദ്യോഗിക സ്ഥിരീകരണം. തെരുവ്‌നായ്ക്കളുടെ കടിയേറ്റ് ഇക്കാലയളവില്‍ ആശുപത്രികളില്‍ ചികിസ്ത തേടിയവരുടെ എണ്ണം 8,09,629 ആണ്.

2019 ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് (1,61,050) ചെയ്തത്.തെരുവ്‌നായ്ക്കളുടെ ആക്രമണത്തില്‍ മരിക്കുന്നവരേക്കാള്‍ അധികമാണ് ഇവമൂലമുണ്ടാകുന്ന വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം.

 

 

web desk 3: