X

പീഡനക്കേസ് : പീരുമേട് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നോട്ടീസ് അഴച്ച് കോടതി

പാര്‍ട്ടിയും പോലീസും ഒതുക്കിയ പീഡനക്കേസില്‍ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് സി.പി.എം ഏരിയ കമ്മിറ്റിയും ജനപ്രതിനിധിയുമായ നേതാവിനെതിരെ കോടതി സമന്‍സ്. പീരുമേട് ഏരിയ കമ്മിറ്റി അംഗവും കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.എം സിദ്ദീഖിനെതിരെയാണ് പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പീഡനക്കുറ്റം ആരോപിച്ച് കേസെടുത്ത് സമന്‍സ് അയച്ചത്. ബാങ്ക് വായ്പക്കുള്ള അപേക്ഷയുമായി എത്തിയ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു സിദ്ദീഖ്.

വായ്പക്ക് ശുപാര്‍ശക്കാണ് സിദ്ദീഖിനെ യുവതി സമീപിച്ചത്. സംസാരിക്കാന്‍ വേണ്ടി എന്നു പറഞ്ഞ് കടുയുടെ പിന്‍ഭാഗത്തുള്ള ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയാണ് ശരീരത്തില്‍ കടന്നുപിടിച്ചത്. അന്നുതന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസ് ഒതുക്കി. ഇതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ഡിസംബര്‍ 18ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്.

web desk 3: