X

പെരിന്തല്‍മണ്ണയിലും,പാലക്കാട് മംഗലം അണക്കെട്ടിനു സമീപവും ഉരുള്‍ പൊട്ടി; ആളപായമില്ല

പാലക്കാട് മംഗല ഡാമിനു സമീപം ഓടന്തോട്ടില്‍ ഉരുള്‍പ്പൊട്ടി.ആളപായമില്ല.മലവെള്ളപാച്ചിലില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.റോഡിലേക്ക് കല്ലും മണ്ണും ഒഴികയത്തിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു.ആളുകളെ മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുന്നു.

അതെ സമയം പെരിന്തല്‍മണ്ണ പോലീസ് സേറ്റഷന്‍ പരിധിയില്‍ താഴെക്കോട് പഞ്ചായത്തില്‍ അരക്കുപറമ്പ് മാട്ടറക്കല്‍ എന്ന സ്ഥലത്ത് മുക്കില പറമ്പിന്റെ മുകളിലുള്ള മലങ്കട മലയും, ബിടാവു മലയും ചെറിയ രീതിയില്‍ ഉരുള്‍ പൊട്ടിയിട്ടുണ്ട്. ആളപായമൊന്നുമല്ല. കല്ലും മണ്ണും വെള്ളവും മുകളില്‍ നിന്നും നല്ല പോല വന്നിട്ടുണ്ട്. മഴ പെയ്യുന്നുണ്ട്. ആ ഭാഗത്ത് കറന്റ് ഇല്ല, അറുപതോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ ഒന്നും തുടങ്ങിയിട്ടില്ല. 2019 ല്‍ ബിടാവുമലയില്‍ ഉരുള്‍ പൊട്ടിയിരുന്നു.

 

 

 

 

web desk 3: