X

മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഉത്തര്‍പ്രദേശില്‍ പുതുതായി നിര്‍മിക്കുന്ന മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്താനുള്ള തീരുമാനത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം. ഇതോടെ പുതിയ തീരുമാന പ്രകാരം  മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നയം അവസാനിപ്പിച്ചുകൊണ്ട് ഇനിമുതല്‍ മദ്രസകള്‍ക്ക് ധനസഹായം നല്‍കില്ല.

അതേസമയം, യു.പി സര്‍ക്കാര്‍ മദ്രസ നവീകരണത്തിനായി കഴിഞ്ഞ ബജറ്റില്‍ 479 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 16,000 മദ്രസകളില്‍ 558 മദ്രസകള്‍ക്ക് മാത്രമാണ് ധനസഹായം നല്‍കിയത്.

യൂ.പിയിലെ എല്ലാ മദ്രസകളിലും ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട്  സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് പുതുതായി നിര്‍മിക്കുന്ന മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കാന്‍  സര്‍ക്കാര്‍ തീരുമാനിച്ചത്.

web desk 3: