X

താജ്മഹലില്‍ എത്തിയ വിദേശ ടൂറിസ്റ്റിന് കോവിഡ്; ആള്‍ മുങ്ങി

ആഗ്ര: താജ്മഹല്‍ സന്ദര്‍ശനത്തിനെത്തിയ അര്‍ജന്റീനയില്‍ നിന്നുള്ള വിനോദ സഞ്ചാരിക്ക് കോവിഡ്. ഡിസംബര്‍ 26നാണ് ഇയാള്‍ താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയതെന്ന് ആഗ്രയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ കുമാര്‍ അറിയിച്ചു. സ്‌ക്രീനിങിനിടെ ഇയാളുടെ സാമ്പിളുകള്‍ ശേഖരിച്ച് ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താജ്മഹലില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല.

തെറ്റായ വിവരങ്ങളാണ് ഇയാള്‍ നല്‍കിയതെന്നും പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ഡിസംബര്‍ 25ന് ചൈനയില്‍ നിന്നും തിരിച്ചെത്തിയ ആള്‍ക്കും താജ്മഹലിലെ പരിശോധനക്കിടെ കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിനായി ലക്‌നൗാവിലേക്ക് അയച്ചിരിക്കുകയാണ്.

webdesk11: