X

കെഎംസിസിയുടെ ചരിത്ര പുസ്തകം തയ്യാറാകുന്നു

അഞ്ചുപതിറ്റാണ്ടിലേക്കടുക്കുന്ന കെ എംസിസി ചരിത്രപുസ്തകം’ ഒരുങ്ങുന്നു. സംഘബോധത്തിന്റെ വീര്യത്തെക്കുറിച്ചുള്ള ആധുനികവും കഴിഞ്ഞക്കാലവും പഠനങ്ങള്‍ സംയോജിപ്പിച്ച ചരിത്ര പുസ്തകം. സൗദി കെ എംസിസി നാഷണല്‍ കമ്മിറ്റിയുടെ ബാനറില്‍ സേവന പാതയില്‍ കൈവരിച്ച നേട്ടങ്ങള്‍ ത്യാഗത്തിന്റെ തീച്ചൂടുകള്‍, മുന്‍പേ പോയവര്‍ അവര്‍ നയിച്ച ഐതിഹാസിക പ്രവര്‍ത്തനം അതിലൂടെ സമുദായത്തില്‍ പ്രസ്ഥാനത്തിന്റെ ഗതിമാറ്റങ്ങള്‍, ഈ പ്രവാസ സംഘടനയുടെ സ്വാധീനം ഉണ്ടാക്കിയ മാറ്റങ്ങള്‍ കഴിഞ്ഞക്കാല നിസ്തുല സേവന സ്മരണകള്‍, പ്രവര്‍ത്തനത്തിന്റെ വീര്യം നേട്ടങ്ങളുടെ ലഘിചരിതവും അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലും ഉള്‍കനമുള്ള ഉള്ളടക്കത്തോടെ മലയാളത്തില്‍ ആദ്യത്തെ കെ എംസിസി സംപൂര്‍ണ്ണ ചരിത്ര പുസ്തകത്തിന്റെ സൃഷ്ടിക്ക് ചന്ദ്രിക മുന്‍ പത്രാധിപര്‍ സി.പി സൈതലവി ചീഫ് എഡിറ്ററായി കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സൗദി കെ എം സി സി സംയുക്ത മിറ്റിഗില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി സിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

ജനുവരി ആദ്യവാരംതന്നെ Grace educational association(ഗ്രേസ്ബുക്‌സു)മായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് റഫര്‍ ചെയ്യാന്‍ സഹായമാകും വിധം ഒരു സംപൂര്‍ണ്ണ ഗ്രന്ഥമാകും ഈ ചരിത്ര രേഖ .

 

web desk 3: