X
    Categories: indiaNews

സ്വാതന്ത്ര്യ ദിനാഘോഷം; ഡല്‍ഹി അതീവ സുരക്ഷാവലയത്തില്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തില്‍. കശ്മീര്‍ അതിര്‍ത്തിയിലും സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരാക്രമണ സാധ്യത അടക്കം മുന്നില്‍ കണ്ട് ഡല്‍ഹിക്കു പുറമെ പഞ്ചാബിലും സംസ്ഥാന തലസ്ഥാനങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങള്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കി. കൂടുതല്‍ പൊലീസ് സേനയേയും ഇവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കുക്കി, മെയ്തി വിഭാഗത്തിന്റെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ഡല്‍ഹിയില്‍ അതീവ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ട പരിസരത്തെ റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് വാഹന പരിശോധന കര്‍ശനമാക്കി. ഡല്‍ഹിയില്‍ മാത്രം 10,000ല്‍ അധികം പൊലീസുകാരെയും സുരക്ഷാ സേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്.

ജമ്മു കാശ്മീരിലും പഞ്ചാബ് അതിര്‍ത്തിയിലും ശ്രീനഗര്‍ താഴ്‌വരയിലും പരിശോധനയും സുരക്ഷയും ശക്തമാണ്. ഇന്ന് മുതല്‍ ഡല്‍ഹിയിലേക്കുള്ള പ്രധാന പ്രവേശന കേന്ദ്രങ്ങളിലെല്ലാം ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കും.ഇതിനിടെ സ്വതന്ത്ര്യ ദിന പരേഡിന്റെ പൂര്‍ണ തോതിലുള്ള റിഹേഴ്‌സല്‍ ഇന്നലെ രാജ്പഥില്‍ നടന്നു. കര, വ്യോമ, നാവിക സേനകള്‍ അണി നിരന്നുള്ള റിഹേഴ്‌സല്‍ കാണാന്‍ ആയിരങ്ങളാണ് ചെങ്കോട്ട പരിസരത്തെത്തിയത്.

webdesk11: