X

കൊല്ലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു

കൊല്ലം നിലിമോലില്‍ സുപ്പമാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് തല്ലിച്ചതച്ചു. യൂനിയന്‍ കോര്‍പ്പ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷാനിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ 13 പേര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.

ഇന്നലെ  ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. സിഐടിയു പ്രവര്‍ത്തകരില്‍ ഒരാള്‍ മദ്യപിച്ച് സൂപ്പര്‍ മാര്‍ക്കറ്റിലെത്തി ഉടമ ഷാനുവുമായി തര്‍ക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് ഉടമ പരാതിയില്‍ പറയുന്നത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

webdesk11: