X

നേപ്പാളിൽ വിമാനം തകർന്ന് വീഴുന്നതിന് മിനിട്ടുകൾക്ക്‌ സോനുവിന്റെ ലൈവ്

നേപ്പാളിൽ വിമാനം തകർന്ന് വീഴുന്നതിന് മിനിട്ടുകൾക്ക്‌ മുൻപ് യു പി യിലെ ഗാസിപുരിൽ നിന്നുള്ള സോനു ജയ്സ്വാൾ ഫേസ് ബുക്ക്‌ ലൈവിൽ വന്നിരുന്നെന്ന് ബന്ധുക്കൾ.

ഒരു ദുരന്തത്തിന്റെ തത്സ്മയ ദൃശ്യങ്ങള്‍ ആളുകള്‍ കണ്ടിരിക്കുക ഒരുപക്ഷെ ഇതാദ്യമായിട്ടായിരിക്കും. കുറഞ്ഞത് 68 പേരെങ്കിലും മരിച്ച നേപ്പാളിലെ വിമന അപകടത്തിന്റെ അവസാന നിമിഷങ്ങള്‍ യാത്രക്കാരില്‍ ഒരാള്‍ ഫേസ്‌ബുക്കില്‍ ലൈവ് ആയി സംപ്രേഷണം ചെയ്തിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്കുള്ള അരമണിക്കൂര്‍ സര്‍വ്വീസ് നടത്തിയിരുന്ന യതി എയര്‍ലിന്‍സിന്റെ ഇരട്ട എഞ്ചിന്‍ എ ടി ആര്‍ 72 വിമാനമായിരുന്നു അപകടത്തില്‍ പെട്ടത്. മൊത്തം 72 പേരായിരുന്നു ആ വിമാനത്തില്‍ ഉണ്ടായിരുന്നത്. അതില്‍ 15 പേര്‍ വിദേശികളായിരുന്നു. ചുരുങ്ങിയത് 68 പേരെങ്കിലും മരണമടഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അഥൊറിറ്റി പറയുന്നത്. താഴ്ന്നു വന്ന വിമാനം അന്തരീക്ഷത്തില്‍ ഇളകിയാടുന്നത് വീടിന്റെ ടെറസിന്മേല്‍ ഇരുന്ന കണ്ടതായി ഒരു ദൃക്സാക്ഷി പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് കനത്ത പുകയുയര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ പ്രതിബന്ധം സൃഷ്ടിച്ചതായി സംഭവസ്ഥലത്തേക്ക് എത്തിയ മറ്റൊരു പ്രദേശവാസിയും പറഞ്ഞു. വിമാനത്തിന്റെ ഒരു ഭാഗംകുന്നിന്‍ ചരുവിലണ്. മറ്റൊരുബ് ഭാഗ്മ് സേതി നദിയുടെ ഇടുക്കിലേക്ക് പതിക്കുകയായിരുന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ ആകാത്ത വിധം കരിഞ്ഞിരുന്നു. പ്രമുഖ റഷ്യന്‍ ട്രാവല്‍ ബ്ലോഗറായ എലെന ബാന്‍ഡുറുവും മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. മറ്റു മൂന്ന് റഷ്യക്കാരും മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. അഞ്ച് ഇന്ത്യാക്കാര്‍ ഉള്‍പ്പടെ 15 വിദേശികളായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

webdesk12: