X
    Categories: Newsworld

നിഖാബ് വിലക്ക്: ഈജിപ്തില്‍ പ്രതിഷേധം

കെയ്‌റോ: ഈജിപ്ഷ്യന്‍ സ്‌കൂളുകളില്‍ മുസ്്‌ലിം പെണ്‍കുട്ടികളെ മുഖാവരണം(നിഖാബ്) ധരിക്കുന്നതില്‍നിന്ന് വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. മുഖം മറക്കുന്ന രൂപത്തില്‍ തലമുടി മൂടുന്നത് അനുവദിക്കില്ലെന്നും ശിരോവസ്ത്രത്തിന്റെ നിറം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രൂപത്തില്‍ ആയിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സെപ്തംബര്‍ 30ന് വിലക്ക് പ്രാബല്യത്തില്‍ വരും. 2024 ജനുവരി എട്ട് വരെ വിലക്ക് തുടരും.

നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ചില രക്ഷിതാക്കള്‍ കുട്ടികളെ ഗേള്‍സ് സ്‌കൂളുകളിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാള്‍ എന്തു ധരിക്കണമെന്നും ധരിക്കരുതെന്നും സര്‍ക്കാര്‍ തീരുമാനിക്കുന്ന സാഹചര്യമുണ്ടാകുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അവര്‍ പറയുന്നു. ഈജിപ്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും നിഖാബിന് വിലക്കേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ദീര്‍ഘകാലമായി സജീവ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 2015ല്‍ കെയ്‌റോ സര്‍വകലാശാലയിലെ വനിതാ ജീവനക്കാരെയും മുഖാവരണം ധരിക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു. 2016ല്‍ ഈജിപഷ്യന്‍ ജുഡീഷ്യറി അതിനെ ശരിവെക്കുകയുണ്ടായി. അടുത്തിടെ പാര്‍ലമെന്റില്‍ നിഖാബ് നിരോധന നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു.

webdesk11: