X
    Categories: indiaNews

പ്രതിശ്രുത വധുവിന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവതിയും കൂട്ടുകാരും ചേര്‍ന്ന് വരനെ അടിച്ചുകൊന്നു

പ്രതിശ്രുത വധുവിന്റെ നഗ്‌നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുകയും സാമൂഹ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവ ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്. വധുവും സുഹൃത്തുക്കളായ മൂന്നുപേരും ചേര്‍ന്നാണ് വികാശിനെ കൊലപ്പെടുത്തിയത്.

യുവതിയും വികാഷും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് വിവാഹം നിശ്ചയിച്ചത്. ഇതിനിടയില്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവ് ഇത് സുഹൃത്തുക്കള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയും പ്രചരിപ്പിക്കുകയായിരുന്നു. ഇത് കണ്ട യുവതി ഇതിനെപ്പറ്റി ഇയാളോട് തിരക്കി. എന്നാല്‍ ഇയാള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

ശേഷം ഒരു ദിവസം യുവതി പ്രതികാരം ചെയ്യാന്‍ വേണ്ടി ഇയാളെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വെച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതികള്‍ പറയുന്നു.

ഇവര്‍ തന്നെയാണ് പരിക്കേറ്റ് ബോധരഹിതനായ വികാഷിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പരിക്കേറ്റ വികാസ് സെപ്റ്റംബര്‍ 14ന് മരണപ്പെട്ടു. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

web desk 3: