X

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ വി.സിമാര്‍ മറുപടി നല്‍കുമോ; ഉദ്വേഗത്തില്‍ കേരളം

കെ.പി ജലീല്‍

സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും തമ്മിലുള്ള പോര് രൂക്ഷമായതോടെ വരാനിരിക്കുന്ന ദിവസം ഏറെ നിര്‍ണായകം. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പാണ് വി.സി മാര്‍ ഗവര്‍ണര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടയിരുന്നത്.എന്നാല്‍ ഇത് വി.സിമാര്‍ക്ക് നേരിട്ട് കാണാന്‍ നവംബര്‍ ഏഴ് വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
യു.ജി.സി ചട്ടം മറികടന്നാണ് 11 വി.സി മാരെ സര്‍ക്കാര്‍ നിയമിച്ചതെന്നാണ് ഗവര്‍ണറുടെ കത്തില്‍ പറയുന്നത്. ഇന്നത്തെ നിലക്ക് സര്‍ക്കാര്‍ പ്രത്യേകിച്ച് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാനസെക്രട്ടറിയും ഗവര്‍ണര്‍ക്കെതിരെ വ്യക്തിപരമായി ആക്രമണം കടുപ്പിച്ചതോടെ വി.സി മാരുടെ കാര്യത്തിലും സര്‍ക്കാര്‍ വിട്ടുവീഴ്ചക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. നിയമപരമായി ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ വൈസ് ചാന്‍സലര്‍മാര്‍ ബാധ്യസ്ഥരാണ്.

കേരള വി.സിയെ തിരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് കേരള സിന്‍ഡിക്കേറ്റ് ഇതുവരെയും പ്രതിനിധിയെ നിയമിച്ചിട്ടില്ല. ഹൈക്കോടതിയുടെ കഴിഞ്ഞദിവസത്തെ വിധിയില്‍ കേരള സെനറ്റ് ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയതിനെ വിമര്‍ശിച്ചിട്ടുണ്ട്. നിയമത്തിനകത്തുനിന്ന് കൊണ്ടുമാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്നാണ് കോടതിയുടെ പ്രസ്താവം. ഇതോടെ ഗവര്‍ണറുടെ നിലപാടിലെ നിയമസാധുത ചോദ്യംചെയ്യപ്പെടുന്നതില്‍ അസാംഗത്യമുണ്ട്. വി.സി മാര്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കാതിരുന്നാല്‍ അത് അച്ചടക്കലംഘനമാകും. കാരണംകാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചതുമില്ല.

ഗവര്‍ണറെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി കഴിഞ്ഞദിവസം അദ്ദേഹത്തെ കുറ്റപ്പെടുത്തിയതും ഗവര്‍ണര്‍ ഇന്നുരാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കള്ളക്കടത്തിലും രാഷ്ട്രീയനിമനങ്ങളിലും പങ്കുണ്ടെന്ന തരത്തില്‍ തിരിച്ചടിച്ചതും കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ ലക്ഷണമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായിരിക്കുകയും മദ്യക്കടകള്‍ യഥേഷ്ടം തുറക്കുകയും ചെയ്യുന്ന പിണറായിസര്‍ക്കാര്‍ നിലപാടിനിടെയാണ് അതെല്ലാം മറയ്ക്കാനായുള്ള ഈ പെടാപാട്. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ മറയ്ക്കാനുള്ള ഉപാധിയാണ് ഈ പോര്.

web desk 3: