X

സംസ്ഥാനം വാങ്ങിയ ആദ്യ ബാച്ച് വാക്‌സിന്‍ കൊച്ചിയിലെത്തി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാങ്ങിയ വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് വാക്‌സിന്‍ കൊണ്ടുവന്നത്. മൂന്നരലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് തിരിക്കുന്നത്.പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കൊണ്ടുവന്ന വാക്‌സിന്‍ കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ വെയര്‍ഹൗസില്‍ കൊണ്ടുവന്നശേഷം സംസ്ഥാനത്തെ വിവിധ റീജിനല്‍ വാക്‌സിന്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും.വാക്‌സിന്‍ വിതരണത്തിലെ മുന്‍ഗണന പട്ടിക ഇന്നു തന്നെ സര്‍ക്കാര്‍ പുറത്തിറക്കും. ഗുരുതര രോഗം ഉള്ളവര്‍ക്കും അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

 

web desk 3: