X

കനത്ത മൂടല്‍മഞ്ഞ്; ഷാര്‍ജയില്‍ ഇറക്കാനാകാതെ വിമാനം നെടുമ്പാശേരിയില്‍

കൊച്ചി: പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഷാര്‍ജയില്‍ ഇറക്കാന്‍ സാധിക്കാതെ വിമാനം നെടുമ്പാശേരിയില്‍ തിരികെയെത്തി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് ഷാര്‍ജയില്‍ ഇറക്കേണ്ട ജെറ്റ് എയര്‍വെയ്‌സ് വിമാനം യാത്രക്കാരുമായി നെടുമ്പാശേരിയില്‍ തിരിച്ചിറക്കിയത്.

വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനാകെ ബുദ്ധിമുട്ടിയ യാത്രക്കാര്‍ വിമാനത്തവളത്തില്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു. അതേസമയം മുഴുവന്‍ യാത്രക്കാരെയും ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ചയുമായി ഷാര്‍ജയിലെത്തിക്കാമെന്ന വിമാന കമ്പനി ഉറപ്പ് നല്‍കി.

ശനിയാഴ്ച രാത്രി 9.30ന് ഷാര്‍ജയിലേക്ക് പോയ വിമാനമാണ് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരിയിലേക്ക് തിരിച്ചത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം ആദ്യം മസ്‌കറ്റില്‍ ഇറക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അഞ്ച് മണിക്കൂറോളം നേരം യാത്രക്കാര്‍ മസ്‌കറ്റ് വിമാനത്താവളത്തി കാത്തിരുന്നു. ശേഷം ഞായറാഴ്ച രാവിലെ 11 ഓടെയാണ് യാത്രക്കാരുമായി വിമാനം നെടുമ്പാശേരിയിലേക്ക് തന്നെ മടങ്ങിയത്. എന്നാല്‍ യാത്രക്കാരുടെ നെടുമ്പാശേരിയിലെ താമസ ചെലവ് വഹിക്കാന്‍ പോലും വിമാനത്താവള കമ്പനി തയാറായില്ല. ഇതേതുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധം ശക്തമാക്കിയത്

chandrika: