X
    Categories: indiaNews

പൊലീസുകാരുടെ സാന്നിധ്യത്തില്‍ യുപിയില്‍ പെരുമ്പാമ്പിനെ വലിച്ചിഴച്ചു കൊന്നു

ലക്നൗ: മനുഷ്യകുഞ്ഞിനെ വിഴുങ്ങിയെന്ന് കരുതി കാട്ടില്‍ നിന്നും വലിച്ചിഴച്ചതിനെ തുടര്‍ന്ന് പെരുമ്പാമ്പ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ അമ്രോഹയിലെ മാലിപുരയിലാണ് സംഭവം. വയറുവീര്‍ത്ത പെരുമ്പാമ്പ് വിഴുങ്ങിയത് മനുഷ്യനെയാണെന്ന അഭ്യൂഹത്തില്‍ നാട്ടുകാര്‍ വലിച്ചിഴച്ചിയക്കുകയായിരുന്നു.

സാധനം വാങ്ങുന്നതിനായി പുറത്തിറങ്ങിയ പെണ്‍കുട്ടിയാണ് കരിമ്പിന്‍ തോട്ടത്തില്‍ പെരുമ്പാമ്പിനെ കണ്ടത്. പെണ്‍കുട്ടി നാട്ടുകാരെ വിളിച്ചുവരുത്തി. പെരുമ്പാമ്പിന്റെ വയറ് വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയതോടെ നാട്ടുകാര്‍ക്ക് മനുഷ്യകുഞ്ഞിനെ വിഴുങ്ങിയെന്ന തരത്തില്‍ പാമ്പിനെ ഉപദ്രവിക്കുകയായിരുന്നു. പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഉപദ്രവം.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെരുമ്പാമ്പിനെ ഗംഗയുടെ തീരത്ത് തുറന്നുവിടുകയായിരുന്നു. തുടര്‍ന്ന് അവശനായ പെരുമ്പാമ്പ് മാനിന്റെ ജഡം പുറന്തളളുകയാണുണ്ടായത്. പിന്നാലെ പത്ത് അടി നീളമുളള കൂറ്റന്‍ പെരുമ്പാമ്പ് ഗംഗയുടെ തീരത്ത് ചാവുകയും ചെയ്തു. പെരുമ്പാമ്പ് വലിച്ചിഴച്ചതാവാം ചാവാനുളള കാരണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. തങ്ങള്‍ എത്തുന്നതിന്മുന്‍പേ പാമ്പിനെ വലിച്ചിഴച്ച് കുറെ ദൂരം കൊണ്ടുപോയതായും പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

chandrika: