X

മോദി സ്വിറ്റ്‌സര്‍ലന്റിലെത്തിയത് 32 പാചകക്കാരും 1000 കിലോ സുഗന്ധ വ്യഞ്ജനങ്ങളുമായി

 

ദാവോസ്: നോട്ടുനിരോധവും ജി.എസ്.ടിയും മൂലം രാജ്യത്തെ സാധരണക്കാരുടെ ജീവിതം ദുസ്സഹവും പട്ടിണി ഭീഷണിയും നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പ്രധാന മന്ത്രി നരേന്ദ്ര മോദി ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രസംഗിക്കാന്‍ സ്വിറ്റ്‌സര്‍ലന്റിലേക്ക് പോയത് 32 പാചകക്കാരും 1000 കിലോ സുഗന്ധ വ്യഞ്ജനങ്ങളുമായി.

മോദിക്കൊപ്പം ആറ് കേന്ദ്രമന്ത്രിമാരും 100 കമ്പനികളുടെ സി.ഇ.ഒമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനാണ് താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ 32 പാചക വിദഗ്ധര്‍ സ്വിറ്റ്‌സര്‍ലന്റിലെത്തിയത്. മോദിയടക്കമുള്ള സംഘത്തിന് ഇന്ത്യന്‍ ഭക്ഷണം നിര്‍ബന്ധമായതിനാല്‍ സാധന സാമഗ്രികള്‍ പ്രത്യേക വിമാനത്തില്‍ ദാവോസില്‍ എത്തിച്ചത്. 1,000 കിലോഗ്രാം സുഗന്ധവ്യഞ്ജനങ്ങളാണ് സംഘം കരുതിയതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പൊതു ഖജനാവില്‍ നിന്നാവും ഇതിന്റെ ചിലവുകള്‍ വഹിക്കുക.

ദാവോസില്‍ നടന്ന ചടങ്ങില്‍ മോദി താന്‍ 600 കോടി ജനങ്ങളുടെ വോട്ടു നേടിയാണ് ജയിച്ചതെന്ന് പ്രസംഗിച്ചിരുന്നു.

chandrika: