X

ചന്ദ്രയാന്‍ 3 ചന്ദ്രനെ തൊട്ടു; ദൗത്യം വിജയകരം

ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ അയച്ച ചന്ദ്രയാന്‍3 ചന്ദ്രനെ തൊട്ടു. ഇന്ന് വൈകീട്ട് 5.45ന് സോഫ്റ്റ് ലാന്‍ഡിങ് ആരംഭിച്ചത്. 6.06നാണ് ചന്ദ്രനില്‍ ഇറങ്ങിയത്. ബംഗളൂരു ബ്യാലലുവിലെ ഐഎസ്ആര്‍ഒയുടെ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ് വര്‍ക്കില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിന് വൈകീട്ട് നാല് മണിയോടെ അന്തിമഘട്ടത്തിന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലാന്‍ഡിങ് നടത്തിയത്.

4 വര്‍ഷത്തിനിടെ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമാണിത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളമായി പരിമിതമായ സൗകര്യങ്ങളിലും ഏറെ അഭിമാനകരമായ അനേകം നേട്ടങ്ങള്‍ ഐഎസ്ആര്‍ഒ നേടിയിട്ടുണ്ട്. ഇക്കാലയളവില്‍ നമ്മള്‍ നടത്തിയ പല ബഹിരാകാശ ദൗത്യങ്ങളും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരേയും ചാന്ദ്രദൗത്യം വിജയിച്ചത്. ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

 

 

webdesk14: