X

അബുദാബിയില്‍ വില്ലക്ക് തീപിടിച്ചു; ആറുമരണം

അബുദാബി: അബുദാബിയില്‍ വില്ലക്ക് തീപിടിച്ചു ആറുപേര്‍ മരിക്കുകയും ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ടുപേരുടെ പരുക്ക് ഗുരുതരമാണെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

അബുദാബി നഗരത്തില്‍ നിന്നും തെക്ക് കിഴക്ക് മാറി അല്‍മുഅസാസ് എന്ന സ്ഥലത്താണ് അപകടമുണ്ടായിട്ടുള്ളത്. മരണപ്പെട്ടവരെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഇന്ത്യക്കാര്‍ ആരും ഇല്ലെന്നാണ് കരുതുന്നത്.

മരണപ്പെട്ടവരെ ഇന്ന് ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കണമെന്നാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും തല്‍ക്കാലം മാറ്റിവെച്ചിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ നല്‍കുന്ന വാര്‍ത്തകള്‍ അല്ലാത്തവ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അവര്‍ വ്യക്തമാക്കി.

നഗരത്തില്‍നിന്നും 50 കിലോമീറ്റര്‍ മാറി ബനിയാസിനടുത്താണ് തീപിടിത്തമുണ്ടായത്. അപകടകാരണത്തെക്കുറിച്ചു അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് അബുദാബി പൊലീസ് അറിയിച്ചു.

webdesk14: