X

ഷാരൂഖ് രക്ഷപ്പെട്ടത് തീയിട്ട ട്രെയിനിൽ ; പൊലീസ് വീഴ്ച ഗുരുതരം

കുറ്റം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമെന്ന് എലത്തൂരില്‍ ട്രെയിനില്‍ തീ കൊളുത്തിയ പ്രതി. ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞ നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ആക്രമണം നടത്തിയാല്‍ നല്ലത് സംഭവിക്കുമെന്ന് ഒരാള്‍ ഉപദേശം നല്‍കിയത് കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തിന് ശേഷം കേരളത്തിൽ തങ്ങിയത് 4 മണിക്കൂർ എന്നിട്ടും പൊലീസ് കണ്ടെത്തിയില്ല. കണ്ണൂർ പൊലീസ് ആകെ നടത്തിയത് ജില്ലാ ആശുപത്രിയിലെ തിരച്ചിൽ. രണ്ട് കമ്പാർട്ട് മെൻ്റ് മാറിയിരുന്നാണ് യാത്ര ചെയ്തത്. അജ്മീർ ട്രെയിനിൽ യാത്ര ചെയ്തത് ടിക്കറ്റില്ലാതെന്ന് പ്രതി. പ്രതിയെ പിടികൂടിയത് രത്നഗിരിയിൽ വെച്ച് മഹാരാഷ്ട്ര പൊലീസ്. എന്നിട്ടും മുഖ്യമന്ത്രി കേരളപൊലീസിനെ അഭിനന്ദിച്ചിരുന്നു.

ഡെല്‍ഹിയില്‍ നിന്ന് മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടാരുന്നുവെന്ന് ഷാരൂഖ് സെയ്ഫി പറഞ്ഞു. ഇയാളെ യാത്രയിലാണ് പരിചടപ്പെട്ടത്.കോഴിക്കോട്ടേക്കുള്ള ജനറല്‍ ടിക്കറ്റാണ് കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ ഏത് സ്‌റ്റേഷനില്‍ ഇറങ്ങി എന്നറിയില്ല. ട്രെയിന്‍ ഇറങ്ങിയതിന് പിന്നാലെ പമ്പില്‍ പോയി മൂന്ന് കുപ്പി പെട്രോള്‍ വാങ്ങി. തൊട്ടടുത്ത ട്രെയിനില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ച ശേഷം കൈയില്‍ കരുതിയ ലൈറ്റര്‍ കൊണ്ട് കത്തിക്കുകയായിരുന്നു. ആക്രമണ ശേഷം രണ്ടു കമ്പാര്‍ട്ടാമെന്റ് അപ്പുറത്തേക്ക് മാറിയിരുന്നു. ഓടിപ്പോയാല്‍ പിടിക്കപ്പെടും എന്ന് തോന്നിയതിനാലാണ്. പിന്നീട് അജ്മീറിലേക്ക് പോകാനായിരുന്നു ശ്രമം. മഹാരാഷ്ട്രയില്‍ എത്തിയത് പിറ്റേ ദിവസമാണ്. ഖേദിനടുത്തുള്ള ഒരു റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് വീണുവെന്നും നാട്ടുകാര്‍ ചേര്‍ന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചതെന്നും ഷാരൂഖ് സെയ്ഫി പറഞ്ഞു.

തന്നെ പ്രേരിപ്പിച്ച സഹയാത്രികന്‍ ആരാണെന്ന് ഇയാള്‍ പറഞ്ഞിട്ടില്ല. ഇയാള്‍ മുംബൈയില്‍ ഇറങ്ങിയെന്നാണ് പ്രതിയുടെ മൊഴി.

webdesk13: