X
    Categories: indiaNews

കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം; പ്രഖ്യാപനവുമായി സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.
ഇതിനു പുറമേ കോവിഡ് മുന്നണി പോരാളികള്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്‍സെന്റീവ് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവ് പ്രകാരം ഡോക്ടര്‍മാര്‍ക്ക് 30,000 രൂപയും നഴ്‌സുമാര്‍ക്ക് 20,000 രൂപയും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 15,000 രൂപയും ഈ മൂന്ന് മാസങ്ങളില്‍ അധികമായി നല്‍കും. കൂടാതെ പിജി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ട്രെയിനി ഡോക്ടര്‍മാര്‍ക്കും 20,000 രൂപ വീതവും നല്‍കും. നേരത്തെ അധി കാരമേറ്റ ആദ്യ ദിനത്തില്‍ തന്നെ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കോവിഡ് ദുരിതാശ്വാസമായി ഡി.എം.കെ മുന്നണി പ്രഖ്യാപിച്ചിരുന്ന 4000 രൂപയുടെ ആദ്യ ഘടുവായി 2000 രൂപ വീതം നല്‍കാനുള്ള ഉത്തരവില്‍ സ്റ്റാലിന്‍ ഒപ്പു വെച്ചിരുന്നു. ഇതിനു പുറമെ സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളില്‍ സൗജന്യ യാത്രയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

web desk 3: