X

പോലീസുകാരുടെ ഫോണ്‍ വിളിച്ചി നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : പോലീസുകാര്‍ ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ചില ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
സെക്രട്ടറിയേറ്റ്, ഹൈക്കോടതി, രാജ്ഭവന്‍ തുടങ്ങിയ സംസ്ഥാനത്തെ അതീവസുരക്ഷാ മേഖലയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതര വീഴ്ചയാണെന്ന് ഉത്തരവില്‍ പറയുന്നു. അനാവശ്യമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. സംസ്ഥാന പോലീസ് മേധാവിക്കുവേണ്ടി എഡിജിപി മനോജ് എബ്രഹാം ആണ് ഉത്തരവ് പുറത്തിറക്കിയത്.

 

web desk 3: