X

കേരളത്തില്‍ 15 പുതിയ പോസ്റ്റ് ഓഫീസ് കെട്ടിടങ്ങളും 2 പാര്‍സല്‍ ഹബ്ബുകളും നിര്‍മിക്കും; സമദാനിക്ക് മന്ത്രിയുടെ ഉറപ്പ്

കേരളത്തില്‍ 15 പുതിയ പോസ്റ്റ് ഓഫീസ് കെട്ടിടങ്ങള്‍ക്കും 2 പാര്‍സല്‍ ഹബ്ബുകള്‍ക്കും നിര്‍മ്മാണാനുമതി നല്‍കിയതായി കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ശ്രീ ദെവുസിന്‍ ചൗഹാന്‍ ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി യെ അറിയിച്ചു.

കേരളത്തിലെ പോസ്റ്റ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തെ സംബന്ധിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ നിലവില്‍ 8 ഹെഡ് പോസ്റ്റ് ഓഫീസുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലം ലഭ്യമാണെന്നും അതിന്റെ നിര്‍മ്മാണത്തിന് തപാല്‍ വകുപ്പ് അനുമതി നല്‍കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മഞ്ചേരി ഡിവിഷണല്‍ ഓഫീസ് ഉള്‍പ്പെടെയുള്ള മഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം പെര്‍സ്‌പെക്റ്റീവ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

web desk 3: