X

സി.എച്ച് വിയോഗത്തിൻ്റെ നാൽപ്പത് വർഷം; അനുസ്മരണം ദുബൈയിൽ

ദുബൈ: മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ യുടെ നാൽപ്പതാം ചരമ വാർഷികത്തോടുബന്ധിച്ച് അനുസ്മരണ സമ്മേളനം 40 അമര വർഷങ്ങൾ “റിഫ്ലക്ഷൻസ് ഓൺ സി.എച്ച് – എ കോമെമ്മറേഷൻ” എന്ന പേരിൽ നവംബർആദ്യ വാരത്തിൽ ദുബൈയിൽ നടക്കുമെന്ന് സി എച്ച് ഫൗണ്ടേഷൻ പത്ര പ്രസ്താവനയിൽ അറിയിച്ചു.

സി.എച്ച് മുഹമ്മദ് കോയ തന്റെ ജീവിതത്തിലൂടെ. നൽകിയ സന്ദേശം പൊതു ജനങ്ങളിലേക്കും , പുതു തലമുറക്കും പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി . മികച്ച ഭരണാധികാരി ,രാഷ്ട്രീയ നേതാവ് ,എഴുത്തുകാരൻ,പത്ര പ്രവർത്തകൻ,വിദ്യാഭ്യാസ പരിഷ്കർത്താവ്,സാംസ്കാരിക നായകൻ തുടങ്ങിയ മേഖലകളിൽ പ്രശോഭിക്കുമ്പോഴും സാധാരണക്കാരായ തൊഴിലാളികളുയും,പ്രയാസമനുഭവിക്കുന്നവരുടെയും ശബ്ദമാമാൻ സി.എച്ചിന് കഴിഞ്ഞു.മത സൗഹാർദ്ദം വളർത്തുന്നതിനും,പ്രശ്ന ബാധിത പ്രദേശങ്ങളിൽ സമാധാനത്തിൻ്സന്ദേശവാഹകൻ ആവാനും സി.എച്ച് ന് കഴിഞ്ഞു. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹ ചര്യത്തിൽ സി എച്ച് നൽകിയ ജീവിത സന്ദേശം ചർച്ച ചെയ്യപ്പെടുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതുണ്ട് .

ചടങ്ങിൽ ഇന്ത്യയിലെയും വിദേശങ്ങളിലെയും ഭരണ നേതൃത്വത്തിൽ ഉള്ളവർ സാമൂഹ്യ,സാംസ്കാരിക,രാഷ്ട്രീയ,ബിസിനസ്സ് രംഗത്തെ പ്രമുഖർ സംബന്ധിക്കും. സിഎച്ച് മുഹമ്മദ് കോയ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി . ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ഡോ. എം.കെ. മുനീർ എംഎൽഎ ഭാരവാഹികളായ ഡോ.മുഹമ്മദ് മുഫ്ലിഹ്, മുഹമ്മദ് മിന്നാഹ് എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം ഭാരവാഹികളായി ഡോ.മുഹമ്മദ് മുഫ്ലിഹ് (ചെയർമാൻ ),ജലീൽ മഷ്ഹൂർ തങ്ങൾ (ജനറൽ കൺവീനർ)’ ,ഫിറോസ് അബദുല്ല (ട്രഷറർ)ഷബീർ മണ്ടോളി,നാസിം പാണക്കാട് ,അബ്ദുള്ള നൂറുദ്ധിൽ,ഓകെ സലാം ,സൽമാൻ ഫാരിസ് (വൈസ് ചെയ്മാൻമാർ ),സെമീർ മഹമൂദ് മനാസ്‌,റാഷിദ്’ കിഴക്കയിൽ,ജസീൽ കായണ്ണ,ഡോക്ടർ ഫിയാസ്,കെ സി സിദ്ധീഖ് (കൺവീനർമാർ) എന്നിവരെതെരഞ്ഞെടുത്തു .
യോഗത്തിൽ ഡോ.മുഹമ്മദ് മുഫ്ലിഹ് അദ്ധ്യക്ഷത വഹിച്ചു.ഡോ. എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ച. മുഹമ്മദ് മിന്നാഹ്, സെമീർ മഹമൂദ്‌ മനാസ്‌ , ഡോ . ഫിയാസ് , അഷ്‌റഫ് പള്ളിക്കര , റഹീം പേട്ട , നാസിം പാണക്കാട് , റിഫിയത്ത്‌ എൻ കെ , നബീൽ നാരങ്ങോളി , .സൽമാൻ ഫാരിസ് പ്രസംഗിച്ചു.ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ,ഫിറോസ് അബ്ദുല്ല നന്ദിയും പറഞ്ഞു.

webdesk15: