X
    Categories: indiaNews

2021ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 1,64,033 പേര്‍; കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡല്‍ഹി: 2021ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തവരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കണക്കുകള്‍ വെളിപ്പെടുത്തിയത്. ദിനം പ്രതി 115 ദിവസജോലിക്കാരും 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്തതായും കഴിഞ്ഞ വര്‍ഷം രാജ്യത്ത് മൊത്തം 1,64,033 പേര്‍ ആത്മഹത്യ ചെയ്തതായും കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു.

42,004 ദിവസ വേതനക്കാരും 23,179 വീട്ടമ്മമാരും കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ 20,231, ശമ്പളക്കാര്‍ 15,870, തൊഴില്‍ രഹിതര്‍ 13,714, വിദ്യാര്‍ഥികള്‍ 13,089, ബിസിനസ് ചെയ്യുന്നവര്‍ 12,055, സ്വകാര്യസംരംഭങ്ങളില്‍ ഏര്‍പ്പെട്ടവര്‍ 11,431 എന്നിങ്ങനെയാണ് കണക്കുകള്‍.

കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 10,881 പേരും കര്‍ഷകരായ 5,563 പേരും കര്‍ഷകത്തൊഴിലാളികളായ 5,318 പേരും ആത്മഹത്യ ചെയ്തു. കര്‍ഷകത്തൊഴിലാളികളുടെ സഹായത്തോടുകൂടിയോ അല്ലാതെയോ കൃഷി ചെയ്തിരുന്ന 4,806 പേരും പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന 512 പേരും ജീവനൊടുക്കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

web desk 3: