X

യു.പിയില്‍ ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ അക്രമികള്‍ കത്തികൊണ്ട് 16 തവണ കുത്തി

ഉത്തര്‍പ്രദേശില്‍ ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു. ലഖ്‌നോവിലെ പി.ജി.ഐ കോട്വാലി പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. 16 തവണയാണ് പ്രതികള്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പങ്കജ് റാവത്ത് എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സ്‌കൂട്ടറില്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രതി യുവതിയെ തള്ളിയിടുകയും പിന്നാലെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് എതിര്‍ത്തതോടെയാണ് റാവത്ത് യുവതിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.

പ്രതിയായ പങ്കജ് റാവത്ത് ഒരു വര്‍ഷത്തോളമായി യുവതിയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. അന്ന് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് പൊലീസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അതേസമയം പ്രതിക്കെതിരെ തെരച്ചില്‍ ശക്തമാക്കിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു

webdesk13: