X

ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം എടുത്തുകളയാന്‍ നീക്കം

സര്‍ക്കാരിന് തോന്നുംപടി പദ്ധതികളും കരാറുകളും തീരുമാനങ്ങളും നടപ്പാക്കുന്നതിനും തടസ്സം നില്‍ക്കുന്ന ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം എടുത്തു കളയുന്നു. ഇതോടെ സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള ധനവകുപ്പിന്റെ അഭിപ്രായം തേടേണ്ടി വരില്ല. വന്‍ അഴിമതിക്ക് കളമൊരുക്കുന്ന ഈ ശുപാര്‍ശ സര്‍ക്കാര്‍ നിയോഗിച്ച വി.സെന്തില്‍ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയത്. ശുപാര്‍ശ നടപ്പാക്കാന്‍ ശരവേഗത്തില്‍ ഫയല്‍ നീക്കം നടക്കുകയാണ്. എത്രയും വേഗം മന്ത്രിസഭയ്ക്കു മുന്നിലെത്തിച്ചി പാസാക്കാനാണ് ശ്രമം. ഇന്നലെ ധനവകുപ്പിലെത്തിയ ഫയലില്‍ ഇതുവരെ ധനമന്ത്രി അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

അഴിമതിക്ക് കൂട്ടുനിന്നാല്‍ അകത്താകും എന്ന ഭയം ഉള്ളതിനാല്‍ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ സാമ്പത്തിക ബാധ്യതയുള്ള എല്ലാ ഫയലുകളും ഇഴകീറി പരിശോധിച്ച് അഭിപ്രായം എഴുതാറുണ്ട്. ഏറ്റവും ഒടുവില്‍ റോഡ് കാമറ സംബന്ധിച്ച ഫയലിലും ധനവകുപ്പ് എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. സെന്തില്‍കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കിയാല്‍ ഫയല്‍ ധനവകുപ്പ് കാണുക പോലുമില്ല.

webdesk13: