X

ചേളാരിയില്‍ മാലിന്യം കത്തിച്ച കടയ്ക്ക് 10,000 രൂപ പിഴ

പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഖരമാലിന്യം കത്തിക്കുന്നതു കണ്ടെത്തി.

ചേളാരിയിലെ കൂൾബാറിന് കഴിഞ്ഞ രണ്ട് തവണ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. തിങ്കളാഴ്ച നടന്ന പരിശോധനയിൽ വീണ്ടും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഗ്രാമപ്പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് മഹസർ തയ്യാറാക്കി 10,000 രൂപ പിഴ ഈടാക്കി.

ചേളാരിയിലെ മറ്റൊരു കൂൾ ബാറിൽനിന്ന് പഴകിയ 18 പാൽ പായ്ക്കറ്റുകൾ പിടിച്ചെടുത്തു. കൂൾബാറിന് നോട്ടീസ് നൽകി.

പഞ്ചായത്തംഗം പിയൂഷ് അണ്ടിശ്ശേരി, ജൂനിയർ സൂപ്രണ്ട് ജയന്തി നാരായണൻ ഹെൽത്ത് ഇൻസ്പെക്ടറുടെ ചുമതലയുള്ള റീന നാരായൺ, ഷീബ, മുക്താർ തുടങ്ങിയവരാണ് കടകളിൽ പരിശോധന നടത്തിയത്.

webdesk13: