X

സിവില്‍സര്‍വീസ്: ഗഹാന നേടിയത് കോച്ചിംഗില്ലാത്ത നേട്ടം

പലരും കോച്ചിംഗിലാണ് സിവില്‍സര്‍വീസ് നേടുന്നതെങ്കിലും ഗഹാന എന്ന പാലാക്കാരിക്ക് സിവില്‍സര്‍വീസിന് കോച്ചിംഗ് ഉണ്ടായിരുന്നില്ല. പുളിയന്നൂര്‍ സ്വദേശിയായ ഗഹാന ഇത് രണ്ടാംതവണയാണ് പരീക്ഷ എഴുതിയത്. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം നേടി. ബി.എ ഹിസ്റ്ററി അല്‍ഫോന്‍സാ കോളജിലാണ് പഠിച്ചത്. ഒന്നാം റാങ്ക് നേടിയാണ് വിജയിച്ചത്. അന്താരാഷ്ട്ര റിലേഷന്‍സില്‍ പി.എച്ച്.ഡി ചെയ്യുകയാണിപ്പോള്‍. ചാവറ പബ്ലിക് സ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം. പ്ലസ് ടു സെന്റ് മേരീസ് സ്‌കൂളിലും.

പാലാ സെന്റ് തോമസ് കോളേജ് റിട്ട. പ്രഫസര്‍മാരായ സികെ ജയിംസ് തോമസിന്റെയും ദീപ ജോര്‍ജിന്റെയും മകളാണ് ഗഹന. സഹോദരന്‍ ഇതേ കോളജിലാണ് പഠിക്കുന്നത്. കേരളത്തില്‍നിന്ന് 36 ഉം 63 ഉം റാങ്കുകളാണ് വേറെയുള്ളത്. വി.എം ആര്യ (36), അനൂപ്ദാസ് (38), ഗൗതം രാജ് ( 63) എന്നിവരാണ് മറ്റ് ആദ്യ മലയാളി റാങ്കുകാര്‍. കൊച്ചുന്നാള് മുതലുള്ള ആഗ്രഹമാണ് സിവില്‍സര്‍വീസെന്ന് ഗഹാന പറഞ്ഞു. സഹോദരനാണ് പ്രേരിപ്പിച്ചത്. ചെറുപ്പം മുതല്‍ പത്രങ്ങള്‍ വായിച്ചും ടി.വിയും ഇന്റര്‍നെറ്റും നോക്കിയുമാണ് പൊതുഅറിവുകള്‍ നേടിയതെന്ന് ഗഹന പറഞ്ഞു. ദീപ ജോര്‍ജാണ് മാതാവ്. ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് അമ്മാവനാണ്.

Chandrika Web: