X

ന്യൂജന്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ മോഡറേറ്ററായി ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണഭാഗമായി കൊണ്ടോട്ടിയില്‍ യു.ഡി.എസ്.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ന്യൂജന്‍ സംഗമത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീര്‍ മോഡറേറ്ററുടെ റോളിലെത്തിയത് കൗതുകമായി.

സാധാരണ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് സ്ഥാനാര്‍ഥി ഉത്തരം പറയുന്ന രീതിയില്‍ നിന്നുമാറി മുണ്ടക്കുളത്തു നടന്ന പുതിയ വോട്ടര്‍മാരുടെ സംഗമത്തില്‍ ചോദ്യകര്‍ത്തവായിരുന്നു ഇ.ടി. പാര്‍ലമെന്റില്‍ നടത്തിയ വിദ്യാര്‍ഥിപക്ഷ ഇടപെടലുകള്‍ ഓര്‍മിപ്പിച്ച് ഇ.ടി അനുഭവങ്ങള്‍ പങ്കുവച്ചതോടെ ചര്‍ച്ച സജീവമായി.

webdesk14: