X

ഇന്ത്യൻ ന്യൂനപക്ഷങ്ങളെയും വിശിഷ്യാ മുസ്ലിംകളെയും ഗവണ്മെന്റ് തുടർച്ചയായി അപകടകാരികളെന്ന് മുദ്ര കുത്തുകയും ഇന്ത്യൻ പാരമ്പര്യത്തെ കുറിച്ച് കൃത്യമായി നിർവചിക്കാൻ പോലും അറിയാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് – ഇ. ടി

ഇന്ത്യ ആരുടേയും പരമ്പരാഗത സ്വത്തല്ല. ഇന്ത്യയുടെ സ്വാതന്ത്ര സമര മുന്നേറ്റങ്ങളിലും നാടിന്റെ സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിൽ അവർക്കുള്ള പങ്ക് അഭിമാനർഹവും മാതൃകപരവുമാണെന്ന് ഇ. ടി മുഹമ്മദ്‌ ബഷീർ. മുസ്ലിമീങ്ങളെ താറടിച്ചു കാണിക്കുന്നത് ഇന്നൊരു ക്രൂര വിനോദമായി മാറിയിട്ടുണ്ട്. അവരെ നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. കടന്നു കയറ്റക്കാർ, ദേശ ദ്രോഹികൾ, തീവ്രവാദികൾ, ഗോവതക്കാർ, സ്ത്രീകളോട് ക്രൂരത കഴിക്കുന്നവർ, ലൗ ജിഹാദികൾ, നിർബന്ധ മതപരിവർത്തനം നടത്തിക്കുന്നവർ, ഗവണ്മെന്റ് ഭൂമി അനധികൃതമായി കയ്യേറി താമസിക്കുന്നവർ എന്നിങ്ങനെ പ്രകോപനപരമായ പ്രചാരണങ്ങൾ നടത്തി അവരെ ബുൾഡൊസറുകൾ ദ്രോഹിക്കുന്നത് നമ്മൾ കണ്ട് കൊണ്ടിരിക്കുകയാണ്.

തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പാഠപുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു. കൂടാതെ ഇന്ത്യൻ സ്വാതന്ത്ര സമരത്തെ തന്നെ വക്ക്രീകരിക്കുന്നു. ന്യൂനപക്ഷ മുക്ത ഭാരതം എന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ട് പോവാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നത്. ഇന്ത്യ മഹത്തായ ഒരു പൈതൃകം പേറുന്ന രാജ്യമാണ്. നൂറിലധികം ഭാഷകളും 700ൽ പരം വ്യത്യസ്ത ഗോത്രങ്ങളും ഉള്ള നാടാണിത്. ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഈ രാജ്യത്തെ എകോപിപ്പിച്ച് നിർത്തി എന്നുള്ളതാണ് ഈ രാജ്യത്തിന്റെ ചരിത്രം. ഭരണഘടന ജനാതിപത്യം, എല്ലാവരെയും ഉൾക്കൊള്ളൽ എന്നിവയാണ് ഈ നാടിന്റെ അടിസ്ഥാന പ്രമാണങ്ങൾ അത്‌ മാറ്റി തന്നിലേക്കും തങ്ങളുടെ പ്രത്യേയ ശാസ്ത്രത്തിലേക്കും ഒതുക്കുകയാണ് ഈ ഗവണ്മെന്റ് ചെയ്യുന്നത്.

രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഇന്ത്യൻ സംസ്കൃതിയെ പറ്റി പറയുന്നുണ്ട് എന്നാൽ ഗവണ്മെന്റിന് അതിനെ കുറിച്ച് യാതൊരു ബോധവുമില്ല. എന്നും ഇരട്ടത്താപ്പാണ് ചെയ്തിട്ടുള്ളത്. കാശ്മീർ ഫയൽസ് എന്ന സിനിമ ഭരണകൂടം തന്നെ പ്രോത്സാഹിപ്പിച്ചു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ആ സിനിമ അയക്കാൻ ശുപാർശ ചെയ്തു. ഇതെല്ലാം തന്നെ ചെയ്തത് അത്‌ ഇസ്‌ലാഫോബിയ പ്രചരിപ്പിക്കാൻ പറ്റിയ ഒരായുധമാണ് എന്നതുകൊണ്ടാണ്. ബിബിസി ഡോക്യൂമെന്ററി ആവട്ടെ ഗുജറാത്ത് കലാപത്തിന്റെ രൂക്ഷത കാട്ടിയതാണ്. അത്‌ കണ്ടവർക്ക് നേരെ ഗവണ്മെന്റ് കേസ് എടുത്തിരിക്കുകയാണ്. ഗുജറാത്തിൽ ഒട്ടനവധി അതിക്രമങ്ങൾക്ക് വിധേയരാകേണ്ടി വന്ന ബിൽകീസ് ബാനു കേസിലെ കുറ്റവാളികളെ നിയമം വിരുദ്ധമായ രീതിയിൽ തന്നെ പുറത്തിറക്കി.

ഇന്ന് അയോദ്ധ്യ ക്ഷേത്രം ഒരു ഭാഗത്തും പുതിയ പാർലിമെന്റ് മറ്റൊരു ഭാഗത്തും അഭിമാനം കൊള്ളുകയാണ് ഈ ഗവണ്മെന്റ്. പക്ഷെ ഇന്ത്യയിൽ മത സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഭാവിയിൽ യാതൊരു തർക്കവും ഉണ്ടാകരുത് എന്ന സാധുദേശത്തോട് കൂടി UPA ഗവണ്മെന്റിന്റെ കാലത്ത് കൊണ്ട് വന്ന നിയമത്തെ പൊളിച്ച്ചെഴുതുന്ന ജോലിയിലാണ് ഗവണ്മെന്റ് ഇപ്പോൾ. എത്രത്തോളം രാജ്യത്തെ സംഗീർണമാക്കാം എന്ന കാര്യം ഗവേഷണം നടത്തി നടപ്പിലാക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. ബിജെപി ഭരണകൂടത്തെ ഇ. ടി ഓർമ്മപ്പെടുത്തി. 2014 ൽ നോബൽ സമ്മാനം ലഭിച്ച ശ്രീ കൈലാഷ് സത്യാർത്ഥി പറഞ്ഞത് ഇപ്രകാരം ഇന്ത്യ നൂറ് കൂട്ടം പ്രശ്നങ്ങളുള്ള രാജ്യമായിരിക്കാം എന്നാൽ ബില്യൺ കണക്കിന് പരിഹാര മാർഗങ്ങൾ കൂടിയുള്ള ഒരു രാജ്യം കൂടിയാണിത്. ഇ. ടി പാർലിമെന്റിൽ വ്യക്തമാക്കി

webdesk14: