X
    Categories: indiaNews

വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചെന്ന കേസില്‍ വഴിത്തിരിവ്; മൊഴിയില്‍ മലക്കം മറിഞ്ഞു.

വിമാനത്തില്‍ സഹയാത്രിയുടെ മേല്‍ മൂത്രമൊഴിച്ചെന്ന കേസില്‍ വഴിത്തിരിവ്, പിടിയിലായ മുംബൈവ്യവസായി നേരത്തെയുള്ള മൊഴിയില്‍ മലക്കം മറിഞ്ഞു. താന്‍ മദ്യപാനത്തിന്റെ മാനസികനിലയിലായിരുന്നുവെന്നും ഉറങ്ങിയില്ലെന്നും അറിയാതെ സംവിച്ചതാണെന്നുമുള്ള മൊഴിയാണ ്പ്രതി മാറ്റിയത്. താന്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും വയോധികയായ സഹയാത്രിക സ്വയം മൂത്രമൊഴിച്ചതാണെന്നുമാണ് കോടതിയിലെ പ്രതിയുടെ മൊഴി. ഡല്‍ഹി കോടതിയിലാണ് പ്രതി ശങ്കര്‍ മിശ്ര മൊഴിമാറ്റിയത്. വക്കീലിന്റെ ഉപദേശപ്രകാരമാണിതെന്നാണ് കരുതപ്പെടുന്നത് . നവംബര്‍ 26ന് ഡല്‍ഹി-ന്യൂയോര്‍ക്ക് വിമാനത്തില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞയാഴ്ചയാണ് പ്രതിയെ പൊലീസ് കര്‍ണാടകയില്‍നിന്ന് പിടികൂടി അറസ്റ്റ് ചെയ്തത.് കോടതിയില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചതുമില്ല. 14 ദിവസത്തെ റിമാന്‍ഡിനിടെ ഇന്ന് കോടതിയില്‍ കസ്റ്റഡി ആവശ്യപ്പെട്ടപ്പോഴാണ ്‌പൊലീസിനെതിരെ പ്രതിയുടെ മൊഴി. താന്‍ മൂത്രമൊഴിച്ചെന്ന പൊലീസ് വാദം തെറ്റാണെന്നും വയോധിക സ്വയം മൂത്രമൊഴിച്ചതാണെന്നുമാണ ്പ്രതിയുടെ മൊഴിമാറ്റം.
സംഭവത്തിന് ശേഷം ഒളിവില്‍പോയിരുന്ന ശങ്കര്‍മിശ്രയുടെ ഫോണ്‍ കണ്ടുകിട്ടിയിട്ടില്ല. സമൂഹമാധ്യമത്തിലൂടെയാണ ്പ്രതിയെ പിടികൂടിയത്. എയര്‍ഇന്ത്യ ഇക്കാര്യത്തില്‍ ഖേദം രേഖപ്പെടുത്തുകയും ഏതാനും ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പ്രതി തന്റെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നുവെന്നും തനിക്ക് വസ്ത്രം മാറാന്‍ പോലും സൗകര്യമുണ്ടായിരുന്നില്ലെന്നുമാണ് വയോധിക പരാതിപ്പെട്ടിരുന്നത്.

Chandrika Web: