X

ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന; പുത്തനത്താണിയില്‍ അഞ്ചു ഹോട്ടലുകള്‍ പൂട്ടി

പുത്തനത്താണിയിൽ ഭക്ഷ്യസുരക്ഷാവിഭാഗം 42 കടകളിൽ രാത്രി പരിശോധന നടത്തി. വൃത്തിയില്ലാത്തതിന്റെയും ഭക്ഷ്യസുരക്ഷാ ലൈസൻസ്‌ ഇല്ലാത്തതിന്റെയും കൃത്രിമ നിറങ്ങൾ കണ്ടെത്തിയതിന്റെയും പേരിൽ 5 ഹോട്ടലുകൾ പൂട്ടി. പത്ത് കടകൾക്ക് ഒന്നരലക്ഷത്തോളം രൂപ പിഴയിട്ടു. 8 കടകൾക്ക് നോട്ടീസ് നൽകി.

കഴിഞ്ഞ ദിവസം വൈകീട്ട് മീൻമാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പഴകിയ 40 കിലോ സ്രാവ് പിടികൂടി. 3 കിലോ പഴകിയ ഉണക്കക്കോരയും പിടികൂടി.
മീൻചന്തയിൽ ഒൻപതിടങ്ങളിലാണ് പരിശോധന നടത്തിയത്. ഏഴു മീൻകച്ചവടക്കാർക്ക് നേട്ടീസ് നൽകി. ഒരാൾക്ക് പിഴയിട്ടു.

മലപ്പുറം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്‌ കമ്മിഷണർ സുജിത് പെരേര, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയ, മഞ്ചേരി ഭക്ഷ്യസുരക്ഷാ ഓഫീസർ അബ്ദുൾറഷീദ്, മലപ്പുറം ഭക്ഷ്യസുരക്ഷാ ഓഫീസർ പി. രമിത, കൊണ്ടോട്ടി ഭക്ഷ്യസുരക്ഷാ ഓഫീസർ എൽ. ആൻസി, സുരേഷ്, സിബി, മനോജ്, മുഹമ്മദലി, സുരേന്ദ്രൻ എന്നിവരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് പരിശോധന നടത്തിയത്.

webdesk13: